ഭുവനേശ്വർ: ഫാനി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡിഷയിലെ തെരുവോര കച്ചവടക്കാർക്കും കൃഷിക്കാർക്കും 100 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി നവീൻ പട്‌നായിക്ക്. 30000 തെരുവ് കച്ചവടക്കാരുടെ ജീവനോപാധികളാണ് ചുഴലിക്കാറ്റ് നശിപ്പിച്ചത്. ഇവർക്ക് 10000 രൂപ വീതം ധനസഹായം നൽകും.
കേര കർഷകർക്ക് നശിച്ച തെങ്ങൊന്നിന് 500 രൂപവീതം പരമാവധി 25 തെങ്ങുകൾക്ക് നഷ്ടപരിഹാരം നല്കും. സംസ്ഥാനത്തെ മുഖ്യ വരുമാന മാർഗങ്ങളിലൊന്നായ ഇറച്ചി കോഴി വളർത്തൽ രംഗവും ചുഴലിക്കാറ്റിനെ തുടർന്ന് തകർന്നിരുന്നു. ഒരു ലക്ഷം രൂപ വരെ മുതൽ മുടക്കുള്ള കോഴി ഫാമുകൾക്ക് മുതൽ മുടക്കിന്റെ 75 ശതമാനം സബ്‌സിഡി നൽകാനും തീരുമാനിച്ചിട്ടുണ്ട്. 2000 ചെറുകിട യൂണിറ്റുകൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
Post Your Comments