Latest NewsKerala

എറണാകുളം -തിരുവനന്തപുരം റെയില്‍പാതയില്‍ ഗതാഗത തടസം : ട്രെയിനുകള്‍ വൈകിയോടുന്നു

കൊല്ലം : എറണാകുളം -തിരുവനന്തപുരം റെയില്‍പാതയില്‍ ഗതാഗത തടസം, ട്രെയിനുകള്‍ വൈകിയോടുന്നു. എന്‍ജിന്‍ തകരാറിനെ തുടര്‍ന്നു 16332 നമ്പര്‍ തിരുവനന്തപുരം – മുംബൈ പ്രതിവാര എക്‌സ്പ്രസ് ട്രെയിനിന്റെ യാത്ര മുടങ്ങിയതോടെയാണ് തിരുവനന്തപുരം – എറണാകുളം പാതയില്‍ 95 മിനിറ്റ് ഗതാഗതതടസ്സം നേരിട്ടത്. ചിന്നക്കട എസ്എംപി പാലസ് ലെവല്‍ ക്രോസ് കടന്നുപോകുന്നതിനിടെ പുലര്‍ച്ചെ 5.45ന് ആയിരുന്നു സംഭവം.

സ്റ്റേഷനിലേക്കു കയറുന്നിടത്ത് പിടിച്ചിടേണ്ടി വന്നതിനാല്‍ തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ക്ക് ഇവിടെ നിന്നു പുറപ്പെടാനായില്ല. ലെവല്‍ ക്രോസിനു കുറുകെ ട്രെയിന്‍ കിടന്നിരുന്നതിനാല്‍ ചിന്നക്കടയിലേക്കും തിരികെയുമുള്ള വഴിയാത്രക്കാരും വലഞ്ഞു.

രാവിലെ 7നു കൊല്ലത്തു നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെടേണ്ടിയിരുന്ന പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍ വേര്‍പെടുത്തി മുംബൈ എക്‌സ്പ്രസില്‍ ഘടിപ്പിച്ചാണു യാത്ര പുനരാരംഭിച്ചത്. പിന്നീട്, മറ്റൊരു ട്രെയിന്‍ എന്‍ജിന്‍ ഉപയോഗിച്ചു രാവിലെ 9ന് ആണു കൊല്ലം – തിരുവനന്തപുരം പാസഞ്ചര്‍ പുറപ്പെട്ടത്.

ട്രെയിന്‍ തകരാറിനെ തുടര്‍ന്ന് എറണാകുളം ഭാഗത്തേക്കുള്ള വേണാട്, പരശുറാം, ശബരി ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകി. പാതയിലെ മറ്റു ട്രെയിനുകളും രാവിലെ വൈകിയാണു സര്‍വീസ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button