Latest NewsIndia

മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്‌സിറ്റ് പോള്‍ സര്‍വേ : ദേശീയ കോണ്‍ഗ്രസ് തലപ്പത്തേയ്ക്ക് പ്രിയങ്കാ ഗാന്ധി വന്നിട്ടും രക്ഷയില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഞെട്ടിയത് കോണ്‍ഗ്രസാണ്. എന്‍ഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിലേറുമെന്നാണ് സര്‍വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം, മാസങ്ങള്‍ മാത്രം മുന്‍പ് മിന്നുന്ന തിരിച്ചുവരവ് നടത്തിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അടി പതറുന്നുവെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ .മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസിന് തിരിച്ചടിയെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമായ സൂചന നല്‍കുന്നു. ഇവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കില്ല. ദേശീയ കോണ്‍ഗ്രസില്‍ പ്രിയങ്ക ഗാന്ധിയുടെ വരവ് കോണ്‍ഗ്രസില്‍ ചലനം ഉണ്ടാക്കില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന

കര്‍ണാടകയില്‍ ബിജെപി മുന്നില്‍, ഉത്തര്‍പ്രദേശില്‍ എസ്പി – ബിഎസ്പി സഖ്യത്തിന്റെ മുന്നേറ്റം ദൃശ്യമാണ്. ഡല്‍ഹിയില്‍ ബിജെപി ജയം. എഎപിക്ക് ഒരു സീറ്റ് പോലും കിട്ടില്ല, തെലങ്കാന ടിആര്‍എസ് നേടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button