Latest NewsIndia

ബംഗാളിൽ രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് സർവേ ഫലം

മമതയ്ക്കും ബിജെപിക്കും ഒരേ പോലെ സീറ്റുകളാണ് പ്രവചിക്കുന്നത്.

വളരെയേറെ വിവാദങ്ങൾ നടന്ന ബംഗാളിലെ എക്സിറ്റ് സർവേ ഫലം പുറത്തു. മമതയെയും രാജ്യത്തെ പ്രതിപക്ഷ കക്ഷികളെയും ഞെട്ടിച്ചു കൊണ്ട് ബിജെപി 19 മുതൽ 23 വരെ സീറ്റുകൾ നേടുമെന്നാണ് ഇന്ത്യ ടുഡേ ആക്സിസ് സർവേ ഫലങ്ങൾ പ്രവചിക്കുന്നത്. മമതയ്ക്കും ബിജെപിക്കും ഒരേ പോലെ സീറ്റുകളാണ് പ്രവചിക്കുന്നത്.മമത വിരുദ്ധ വോട്ടുകളെല്ലാം തന്നെ ചെന്നെത്തിയിരിക്കുന്നത് ബിജെപിയിലേക്കാണെന്നതാണ് ഏറെ ശ്രദ്ധേയം.

ബംഗാളിൽ ഇടതു മുന്നണി തകർന്നു എന്നത് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ബിജെപി ബംഗാളിലെ പ്രധാന പ്രതിപക്ഷമായി മാറിയിരിക്കുകയാണ്. അതെ സമയം കോൺഗ്രസിനും സീറ്റുകളൊന്നും പ്രവചിച്ചിരിക്കുന്നില്ല.കോൺഗ്രസ്സിലെയും സിപിഎമ്മിലെയും വലിയ ശതമാനം വോട്ടുകൾ ബിജെപിക്ക് തന്നെ പോയെന്നാണ്‌ വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button