ഇന്ത്യന്‍ വിപണിയില്‍ എത്തി 34 വര്‍ഷം പിന്നിടുമ്പോള്‍ നിര്‍മാണം ഒരു കോടി യൂണിറ്റ് പിന്നിട്ടെന്ന ചരിത്ര നേട്ടം സ്വന്തമാക്കി യമഹാ മോര്‍ട്ടോഴ്‌സ്. 1985 മുതലാണ് യമഹ ഇന്ത്യയിൽ നിർമാണം ആരംഭിച്ചത്. സുരജ്പൂര്‍, ഫരിദാബാദ്, ചെന്നൈ തുടങ്ങിയ മൂന്ന് സ്ഥലങ്ങളിൽ യമഹാ മോര്‍ട്ടേഴ്‌സിനു നിർമാണം കേന്ദ്രങ്ങളുണ്ട്.
ചെന്നൈ പ്ലാന്റില്‍ പ്രത്യേകമായി നടന്ന ചടങ്ങില്‍ യമഹ fzs-fiv3.0 മോഡല്‍ പുറത്തിറക്കിയാണ് ഒരു കോടി വാഹന മാര്‍ക്കറ്റ് വിവരം കമ്പനി പുറത്തുവിട്ടത്. 77.88 ലക്ഷം മോട്ടോര്‍സൈക്കിളുകളും 22.12 ലക്ഷം സ്‌കൂട്ടറുകളും നിർമ്മിച്ചാണ് ഒരു കോടി യൂണിറ്റ് നേട്ടം കൈവരിച്ചത്.
സുരജ്പൂരിലും ഫരിദാബാദിലുമാണ് 80 ശതമാനം വാഹനങ്ങളും നിര്‍മിച്ചതെങ്കിൽ 20 ശതമാനം മാത്രം വാഹനങ്ങളാണ് ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മ്മിച്ചത്. 1999 വരെ 10 ലക്ഷം യൂണിറ്റ് വാഹനങ്ങൾ യമഹ മോട്ടോഴ്സ് ഇന്ത്യയില്‍ നിര്‍മ്മിച്ചപ്പോൾ 2012 ല്‍ ഇത് 50 ലക്ഷം യൂണിറ്റായി ഉയര്‍ന്നു.
Post Your Comments