കാക്കനാട്: ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. എറണാകുളം ലോകസഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനം സിവില്‍ സ്റ്റേഷനിലെ പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ വിശദമാക്കിയുള്ള പരിശീലനമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. ക്ലാസ്സില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ആദ്യമായി വോട്ടെണ്ണല്‍ ജോലിയ്ക്ക് നിയോഗിക്കപ്പെട്ടവരാണ്.
വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതുള്‍പ്പെടെ ഇത്തവണത്തെ വോട്ടെണ്ണലിന് പുതുമകള്‍ ഉണ്ട്. എറണാകുളം ലോകസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രം കുസാറ്റാണ്. മൂന്ന് സുരക്ഷാ വലയങ്ങളുള്ള കേന്ദ്രത്തില്‍ രാവിലെ ഏഴിന് തന്നെ ഉദ്യോഗസ്ഥര്‍ ഹാജരാകണം. എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഇലക്ഷന്‍ കമ്മീഷന്‍ നല്‍കുന്ന പ്രവേശന പാസ്സ് ഉള്ളവരെമാത്രമേ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ.
കണ്‍ട്രോള്‍ യൂണിറ്റ് പരിശോധന, വോട്ടെണ്ണല്‍, വിവിപാറ്റ് യൂണിറ്റിലെ സ്ലിപ്പുകളുടെ കൗണ്ടിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ചു. പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളിലായിരിക്കും വി.വി.പാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നത്. പരിശീലന പരിപാടിയില്‍ ഇലക്ഷന്‍ വിഭാഗത്തിലെ പ്രധാന പരിശീലകന്‍ ടി.എം അബ്ദുള്‍ ജബ്ബാര്‍ ക്ലാസ്സ് നയിച്ചു.
Post Your Comments