തിരുവനന്തപുരം : സപ്ലൈകോ പെട്രോള്‍ പമ്പുകളിലെ പണമിടപാടില്‍ വിജിലന്‍സ് വിഭാഗം ഗുരുതര വീഴ്ച കണ്ടെത്തി. തിരുവനന്തപുരം നഗരത്തിലെ വെള്ളയമ്പലം, ഉള്ളൂര്‍, സ്റ്റാച്യു പമ്പുകളിലെ പണമിടപാടിലാണ് വിജിലന്‍സ് വിഭാഗം വീഴ്ച കണ്ടെത്തിയത്. സ്വെയിപ്പിങ് മെഷീന്‍വഴി നടക്കുന്ന ഇടപാടിലെ തുക അതാത് ബാങ്കുകള്‍ മൂന്നുദിവസത്തിനുള്ളില്‍ സപ്ലൈകോയുടെ ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യണമെന്നാണ് നിയമം. എന്നാല്‍ ഒരു സ്വകാര്യ ബാങ്ക് ആറുമാസമായ തുകപോലും അക്കൗണ്ടിലേക്ക് നല്‍കിയില്ല.
ഉള്ളൂര്‍ പെട്രോള്‍ പമ്പില്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ലഭിച്ച ഒരു കോടി 37 ലക്ഷം രൂപ ഉള്‍പ്പടെ ഒരു കോടി 66 കോടി ലക്ഷം രൂപയാണ് സപ്ലൈകോയ്ക്ക് കൈമാറാനുണ്ടായിരുന്നത്. പലിശ സഹിതം പണം ഈടാക്കണമെന്നായിരുന്നു അന്വേഷണം നടത്തിയ വിജിലന്‍സ് വിഭാഗത്തിന്റ ശുപാര്‍ശ. എന്നാല്‍ പണം മടക്കി നല്‍കിയെങ്കിലും പലിശ നല്കാന് ബാങ്ക് തയാറായിട്ടില്ല. കടുത്തസാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഇത്രയും തുക ആഴ്ചകളും മാസങ്ങളുമായിട്ടും അക്കൗണ്ടിലെത്താതിരുന്ന കാര്യം സപ്ലൈകോ ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് അറിഞ്ഞില്ലെന്നും ചോദ്യമുയരുന്നുണ്ട്. പമ്പുകളുടെ ചുമതലക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്നും സംശയിക്കുന്നു. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
Post Your Comments