ശ്രീനഗർ : സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. പ്രദേശം ഇപ്പോള്‍ സുരക്ഷാസേനയുടെ വലയത്തിലാണ്. സോപോറിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.
Jammu and Kashmir: Exchange of fire between Security forces & terrorists in Hathlangoo,Sopore. Area cordoned off.More details awaited. pic.twitter.com/krGJp3zmfa
— ANI (@ANI) May 18, 2019
ശനിയാഴ്ച രാവിലെ പുല്‍വാമയില്‍ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചതിന് പിന്നാലെയാണ് സോപോറിലും ഭീകരരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തത്. ജമ്മു കാഷ്മീരില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments