പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിഷയത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന ആരോപണം തള്ളി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ രംഗത്ത്.
തന്റെ അഭിപ്രായ ഭിന്നത രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പു കമ്മീഷണറില്‍ ഒരാളായ അശോക് ലവാസ തെരഞ്ഞെടുപ്പു കമ്മീഷന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പരിഗണിക്കേണ്ട വിഷയമല്ലെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഓരോ അംഗവും വ്യത്യസ്തരാണ്, ഒരേ അച്ചില്‍ വാര്‍ത്തവരല്ല, അതിനാല്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം ഇതിനു മുന്‍പും കമ്മീഷനുകളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്.എന്നാല്‍ ആ അഭിപ്രായ വ്യത്യാസങ്ങളെല്ലാം കമ്മീഷനുള്ളില്‍ തന്നെ നില്‍ക്കുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായ സുനില്‍ അറോറയും രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാരായ അശോക് ലവാസ, സുനില്‍ ചന്ദ്ര എന്നിവര്രും ഉള്‍പ്പെട്ടതാണ് ഇലക്ഷന്‍ കമ്മീഷന്‍.. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാത്തിനും മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന് ആരോപിച്ച് വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായി
. വിഷയത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷനുള്ളിലും അഭിപ്രായ ഭിന്നത ശക്തമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കമ്മീഷന്‍ തീരുമാനത്തെ എതിര്‍ത്ത് അശോക് ലവാസ സുനില്‍ അറോറയ്ക്ക് അയച്ച കത്തും പുറത്ത് വന്നിരുന്നു. ‘ ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്താത്തതിനാല്‍ ഞാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.’ എന്നാണ് ലാവാസ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷന് അയച്ച കത്തില്‍ പറയുന്നത്.
Post Your Comments