സെബിക്കു (സെക്യൂരിറ്റീസ് & എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കീഴിലുള്ള നവിമുംബൈ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സില്‍ (എന്‍ഐഎസ്എം) ‘പിജി ഡിപ്ലോമ ഇന്‍ ഫൈനാന്‍ഷ്യല്‍ ടെക്‌നോളജി’ കോഴ്‌സിലേക്കു 31 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.nism.ac.in .
60% മൊത്തം മാര്‍ക്കോടെ ഏതെങ്കിലും ശാഖയിലെ ബിടെക്, അഥവാ മാത്സ്, സ്റ്റാറ്റ്‌സ്, ഫിസിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് ഇവയൊന്നിലെ പിജി ബിരുദം വേണം. കൂടാതെ CAT, XAT, CMAT, ATMA, MAT, GMAT, MH-CET യോഗ്യതാപരീക്ഷകളിലൊന്നിലെ സ്‌കോറും ആവശ്യമാണ്
സമ്പദ്വിപണിയില്‍ അടുത്തകാലത്ത് സാങ്കേതികവിദ്യ ശക്തി പ്രാപിച്ച പശ്ചാത്തലത്തില്‍, പുതിയ വെല്ലുവിളികളെ നേരിടാന്‍ ഇവ രണ്ടിലും പ്രാവീണ്യമുള്ള പ്രഫഷനലുകളുടെ സേവനം വേണം. ഇതിനായുള്ള രണ്ടുവര്‍ഷ പിജി പ്രോഗ്രാമാണിത്. ആഴ്ചയില്‍ രണ്ടു ദിവസം ക്ലാസ്‌റൂം പഠനവും നാലു ദിവസം പ്രായോഗികപരിശീലനത്തിനുളള ഇന്റേണ്‍ഷിപ്പും.
മികച്ച 15 പേര്‍ക്ക് 30,000 രൂപ പ്രതിമാസ സ്‌റ്റൈപന്‍ഡ്. താമസസൗകര്യം എന്നിവയും പ്രതീക്ഷിക്കാം. അക്കാദമിക് പരീക്ഷയിലെ മാര്‍ക്ക്, പ്രവേശനപരീക്ഷയിലെയും ഇന്റര്‍വ്യൂവിലെയും സ്‌കോര്‍, പാഠ്യേതരപ്രവര്‍ത്തനങ്ങളിലെ മികവ് എന്നിവ പരിഗണിച്ച് സിലക്ഷന്‍. മൊത്തം കോഴ്‌സ് ഫീ 10,10,000 രൂപ.
Post Your Comments