Latest NewsUAEGulf

റാസൽഖൈമയിൽ കനത്ത മഴ പെയ്തു

റാസൽഖൈമ : വെള്ളിയാഴ്ച രാത്രി വൈകിയും ഇന്നു പുലർച്ചെയും റാസൽഖൈമയിൽ കനത്ത മഴ പെയ്തു. തടാകങ്ങൾ നിറഞ്ഞൊഴുകിയതിനാൽ റോഡുകളിൽ വെള്ളപ്പൊക്കമുണ്ടാകാൻ കാരണമായി. റോഡുകളിൽ മഴവെള്ളം നിറഞ്ഞതിനാൽ ഗതാഗത തടസ്സം നേരിട്ടു. വാഹനാപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം മുനിസിപാലിറ്റി ജീവനക്കാരെത്തി മഴവെള്ളം റോഡുകളിൽ നിന്ന് നീക്കം ചെയ്തു. റാസൽഖൈമയെ കൂടാതെ ഷാർജയുടെയും ഫുജൈറയുടെയും വിവിധ ഭാഗങ്ങളിലും മഴ പെയ്തു.

വാഹനങ്ങൾ തടാകങ്ങൾക്കും മലനിരകൾക്കുമരികിൽ നിന്ന് മാറ്റി നിർത്താനും മഴവെള്ളം കെട്ടിനിൽ ക്കുന്ന റോഡുകളിലൂടെയുള്ള സഞ്ചാരം ഒഴിവാക്കാനും ഡ്രൈവർമാർക്ക് അധികൃതർ നിർദേശം നൽകി. രാജ്യത്ത് പൊടിക്കാറ്റിനു സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ച 2000 മീറ്ററിൽ താഴെ കുറഞ്ഞേക്കും. കഴിഞ്ഞ ദിവസം ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നു. രാജ്യത്തെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില ജബൽ ജെയ്സിലെ 18.7 ഡിഗ്രി സെൽഷ്യസാണ്. മർബഹ് മലനിരകളിൽ 20.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button