ആല്‍വാര്‍: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണ് സംഭവം. കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് മേയ് 14 നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രാഹുല്‍ എന്ന യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മറ്റു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments