കോഴിക്കോട് : പ്ലസ്ടു പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥിയുടെ പേപ്പറില്‍ അധ്യാപകന്‍ ഉത്തരങ്ങള്‍ എഴുതിയ സംഭവം , ഒളിവില്‍ പോയ അധ്യാപകര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ ഒളിവില്‍ പോയ രണ്ട് പ്രതികള്‍ക്കെതിരേയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
പരീക്ഷ എഴുതിയ സ്‌കൂളിലെ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, പരീക്ഷാ ചുമതലയുണ്ടായിരുന്ന അധ്യാപകന്‍ പി കെ ഫൈസല്‍ എന്നിവര്‍ക്കെതിരേയാണ് ലുക്ക് ഔട്ട് നോട്ടീസ്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ റസിയക്ക് പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ അവര്‍ക്കെതിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടില്ല. പ്രതികള്‍കളെ പിടിക്കുന്നതിനായി സൈബര്‍ സെല്ലിന്റ സഹായത്തോടെ ഇവരുടെ സിം കാര്‍ഡുകളും പരിശോധിക്കുന്നുണ്ട്. പോലീസിനെ കബളിപ്പിക്കാന്‍ ഇവരുടെ സിം മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നും അന്വേഷിക്കും.
Post Your Comments