
മസ്കറ്റ് : കത്തികാണിച്ച് ഭീഷണിപ്പെടുത്തി വളര്‍ത്തുനായ്ക്കളെ തട്ടിയെടുത്ത പ്രവാസി വനിതകൾ അറസ്റ്റിൽ. മസ്കറ്റിൽ ഇംഗീഷ് അധ്യാപികമാരായി ജോലി ചെയ്യുന്ന രണ്ട് ബ്രിട്ടീഷ് വനിതകളെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സീബില്‍ വെച്ചാണ് ഇവര്‍ കത്തിവീശി നായ്ക്കളുടെ ഉടമയെ ഭീഷണിപ്പെടുത്തിയത്. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം അറസ്റ്റ് സ്ഥിരീകരിച്ചു. ബ്രിട്ടീഷ് എംബസിയില്‍ നിന്നും ഒമാന്‍ അധികൃതരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അതുവരെ പ്രതികരിക്കാനാവില്ലെന്നും അവർ വിശദീകരിച്ചു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന്‍ വനിതാ തടങ്കല്‍ കേന്ദ്രത്തില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Post Your Comments