തിരുവനന്തപുരം : എം.പിമാരുടെ വാർഷിക ശമ്പളത്തിന്റെ കണക്കുകൾ കേട്ട് അമ്പരന്നിരിക്കുകയാണ് കേരള ജനത. എം.പിമാരുടെ അടിസ്ഥാന ശമ്പളം 1,00,000 അമ്പതിനായിരം ആയിരുന്ന പ്രതിമാസ ശമ്പളം ധനകാര്യ ബില്ല് വഴി പുതുക്കിയത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ്. പ്രതിമാസ പെന്‍ഷന്‍ 20,000 രൂപയില്‍ നിന്ന് 25,000 ആയും ഉയര്‍ത്തി. ശമ്പളത്തിനു പുറമേ പരിഷ്‌കരിച്ച നിരക്കനുസരിച്ച് എം.പിമാര്‍ക്ക് 45,000 രൂപ മുതല്‍ 70,000 രൂപ വരെ മണ്ഡല അലവന്‍സും, സെക്രട്ടറിമാരുടെ ചെലവിനായി 60,000 രൂപ വരെയും ലഭിക്കും.
2018 ഒക്‌ടോബറിലെ കണക്കനുസരിച്ച് കഴിഞ്ഞ നാലു വര്‍ഷംകൊണ്ട് 1997 കോടി രൂപയാണ് നമ്മുടെ ലോക്‌സഭാ, രാജ്യസഭാ എം.പിമാര്‍ക്കായി ചെലവിട്ട ശമ്പള തുക.അതായത് നാലുവര്‍ഷം കൊണ്ട് ഓരോ ലോക്‌സഭാ എം.പിക്കും ശരാശരി 71.29 ലക്ഷം രൂപ വരുമാനമുണ്ടായി. രാജ്യസഭാ എം.പിക്കു കിട്ടിയത് 44.33 ലക്ഷം. അടുത്ത ശമ്പളപരിഷ്‌കരണം 2023ല്‍ നടക്കും.
ഇതിനൊപ്പം രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്ബളവും പുതുക്കി. അഞ്ചു ലക്ഷം രൂപയാണ് രാഷ്‌ട്രപതിയുടെ മാസശമ്പളം. ഉപരാഷ്‌ട്രപതിക്ക് നാല് ലക്ഷവും സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് 3.5 ലക്ഷവും. ഒന്നരലക്ഷം, യഥാക്രമം 1.25 ലക്ഷം, 1.1 ലക്ഷം എന്നിങ്ങനെയായിരുന്നു ഇവരുടെ പഴയ ശമ്ബളം.
Post Your Comments