Latest NewsIndia

12 വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

മംഗലാപുരം•12 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, കഴിഞ്ഞ മാര്‍ച്ച് 21 ന്, ഒരു പ്രദേശവാസി 12 വയസുകാരന്റെ കൈവശം പുത്തൂരിലെ മദ്രസ അധ്യാപകനായ ഉസ്താദ്‌ അന്‍വര്‍ മൗലവിയ്ക്ക് ചായയും ലഘുഭക്ഷണവും കൊടുത്തയച്ചിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെ മദ്രസയിലെത്തിയ കുട്ടിയെ മൗലവി മുറിക്കുള്ളിലാക്കി വാതില്‍ അടയ്ക്കുകയും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നും അന്‍വര്‍ മൗലവി കുട്ടിയെ ഭീഷണിപ്പെടുത്തി.

ഏപ്രില്‍ 7 ന് രാവിലെ 8 മണിക്ക് മദ്രസയില്‍ നിന്ന് ഇറങ്ങിയ കുട്ടിയെ മൗലവി തടയുകയും വീണ്ടും ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

തുടര്‍ന്ന് കുട്ടി മദ്രസയില്‍ പോകുന്നതും പള്ളിയില്‍ നമസ്കരിക്കാന്‍ പോകുന്നതും നിര്‍ത്തി. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ മാതാവ് കാര്യം അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന പീഡന കഥ കുട്ടി തുടര്‍ന്ന് പറയുന്നത്. തുടര്‍ന്ന് മാതാവ് പുത്തൂര്‍ വനിതാ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

മൗലവിയ്ക്കെതിരെ പോക്സോ നിയമത്തിലെ 5 (എഫ്), 6 വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377, 342, 506 വകുപ്പുകള്‍ പ്രകാരവും കേസെടുത്തതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button