കൊച്ചി : അപ്പാർട്ട്മെന്റിൽ തീപിടുത്തം. കൊച്ചി കടവന്ത്രയിലെ അപ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത് അഗ്നിശമന സേനയെത്തി തീയണയ്ക്കുകയാണ്. അപ്പാർട്ട്മെന്റിന്റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം മലപ്പുറം എടവണ്ണയില്‍ ഇന്ന് പുലർച്ചെ വന്‍ തീപിടുത്തമുണ്ടായി. ഫര്‍ണീച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. നിലമ്പൂര്‍,തിരുവാലി,മഞ്ചേരി അഗ്നിശമനസേന യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തിയാണ് തീയണച്ചത്. അപകട സാധ്യത മുന്‍ നിര്‍ത്തി സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിരുന്നു . തീപിടുത്തത്തില്‍ ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രം പൂര്‍ണമായും കത്തി നശിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് എടവണ്ണയിലെ അനധികൃത പെയ്ന്റ് ഗോഡൗണില്‍ തീപിടുത്തമുണ്ടായത്. രണ്ടു വര്‍ഷമായി ലൈസന്‍സില്ലാതെയാണ് മലപ്പുറത്ത് കത്തിനശിച്ച തിന്നര്‍ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. ഫാക്ടറി പ്രവര്‍ത്തിക്കുന്ന വിവരം ഉദ്യോഗസ്ഥര്‍ പോലും അറിഞ്ഞിരുന്നില്ല. പഞ്ചായത്ത് ലൈസന്‍സ് പോലും നേടാതെ ജനവാസ കേന്ദ്രത്തിലാണ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം ഈ അടുത്ത് ഗോഡൗണ്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
Post Your Comments