NattuvarthaKerala

ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്

തിരുവനന്തപുരം : കഴക്കുട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കാവോട്ടുമുക്ക് ഭാഗത്ത് മേയ് 20 രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും റയില്‍വേ ഔട്ട് ഭാഗത്ത് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം അഞ്ച് വരെയും പേയാട് സെക്ഷന്‍ പരിധിയില്‍ മൈലാടി, പുളിയറക്കോണം, വെള്ളൈക്കടവ്, പുളിമൂട്, തിട്ടയത്തു വിള ഭാഗങ്ങളില്‍ മേയ് 20 രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

കണ്ണൂരില്‍ ചുവടെ പറയുന്ന സ്ഥലങ്ങളിലും മേയ് 20നു വൈദ്യുതി മുടങ്ങും

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊത്തിക്കുഴിച്ച പാറ, ഭാസ്‌കരന്‍ പീടിക, പടന്നപ്രം, മണ്ടൂര്‍, തലക്കോടത്ത്, അമ്പലം റോഡ്, കൊവ്വല്‍, ചെറുതാഴം സെന്റര്‍, കോടിത്തായല്‍ എന്നീ ഭാഗങ്ങളില്‍ മെയ് 20 രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൈരളി റിസോര്‍ട്ട്, മാഗ്നറ്റ്, പെര്‍ഫെക്ട് ബോര്‍ഡ്, ജമീല വുഡ്, ആലിങ്കീല്‍, കോട്ടാച്ചേരിക്കുന്ന്, ഭഗവതിക്കാവ്, ഓണപ്പറമ്പ, ചേരിക്കല്‍, നാറാത്ത്, കൊയിലി നഴ്‌സിംഗ് കോളേജ്, അഭിലാഷ് ക്രഷര്‍, ഉണ്ണിലാട്ട്, നാഷണല്‍ സോ മില്‍ എന്നീ ഭാഗങ്ങളില്‍ മെയ് 20 രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button