കൊച്ചി : കളമശേരി മുന്‍സിപ്പല്‍ പരിധിയില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ച് വ്യാപക നിലം നികത്തല്‍. വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിലം നികത്തല്‍ തുടരുകയാണ് . കളമശേരി മുന്‍സിപ്പല്‍ പരിധിയിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് വ്യാപകമായി നിലം നികത്തുന്നത് പതിവായിരിക്കുന്നത്. നിലവിലെ പരാതികളുടെ അടിസ്ഥാനത്തില്‍ തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമോ നല്‍കിയിട്ടും നിലം നികത്തല്‍ തുടരുകയാണ്. നിയമലംഘനം നടക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭൂമാഫിയാ സംഘങ്ങളുടെയും ഒത്താശയോടെയാണെന്നാണ് പരാതിക്കാര്‍ പറയുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങലിലുള്ളവര്‍ കൊച്ചിയുടെ വികസന സാധ്യത മുന്നില്‍ കണ്ട് പലയിടംങ്ങളിലും നിലം വാങ്ങിയിട്ടുണ്ട്. നെല്‍വയ്ല്‍ തണ്ണീര്‍തട സംരക്ഷണ നിയമം അട്ടിമറിച്ച് ഈ സ്ഥലങ്ങള്‍ നികത്തുന്നതിന് പിന്നില്‍ വലിയ അഴിമതികളുണ്ടന്നാണ് പരാതിക്കാര്‍ പറയുന്നത്. 11-ആം വാര്‍ഡിലെ സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡിനോട് ചേര്‍ന്ന പ്രദേശത്തും 20-ആം വാര്‍ഡിലെ കരിപ്പാശേരിമുകളിലും നടന്ന നിലം നികത്തല്‍ അനധികൃതമാണന്ന് കാട്ടി വില്ലേജ് ഓഫീസര്‍ നടപടി സ്വീകരിച്ചതും. ആര്‍.ഡി.ഒയ്ക്കും കളക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയതുമാണ്. എന്നാല്‍ രാത്രികാലങ്ങളില്‍ ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെ ഇവിടെ ഇപ്പോഴും നിലം നികത്തല്‍ തുടരുകയാണ്.
Post Your Comments