ലോസാഞ്ചലസ്: സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള പ്രശസ്തയായ “ഗ്രംപി’ പൂച്ച ഓര്‍മയായി.അണുബാധയെത്തുടര്‍ന്നു ഏഴാം വയസില്‍ അരിസോണയിലെ വീട്ടില്‍ വച്ചാണ് മരിച്ചത്. ഫേസ്ബുക്കില്‍ 85 ലക്ഷം ആരാധകരും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ലക്ഷക്കണക്കിനു ഫോളോവേഴ്സും ഗ്രംപിക്കുണ്ട്.
തബത ബുന്ദിസെന്‍ എന്ന യുവതിയെ കോടീശ്വരിയാക്കിയ പൂച്ചയാണ് ഗ്രംപി. ഇവള്‍ക്ക് ഉണ്ടായിരുന്നു.’ടാര്ഡാര് സോസ്’ എന്നാണ് ഗ്രംപിയുടെ യഥാര്‍ഥ പേര്. ദേഷ്യപ്പെടുന്ന മുഖഭാവമുള്ള ഗ്രംപിയുടെ വിപണി മൂല്യം മനസ്സിലാക്കിയ തബത ഈ പൂച്ചയെ മുഖചിത്രമാക്കി ഗ്രുംപ്പുച്ചിനോ എന്ന പേരില്‍ ഒരു ശീതള പാനീയം പുറത്തിറക്കി.
ടിവിയിലും സിനിമയിലും ഗ്രംപിയെ അഭിനയിപ്പിച്ച് തബതയെ കോടീശ്വരിയായി.2012ല്‍ ഒരു വെബ്സൈറ്റില്‍ വന്ന ചിത്രത്തോടെ ഗ്രംപിക്ക് വിലയേറി. ചിത്രത്തിന്റെ പകര്‍പ്പവകാശക്കേസില്‍ മാത്രം തബാത്ത നേടിയത് അഞ്ച് കോടി രൂപയാണ്. സാന്‍ഫ്രാന്‍സിസ്കോയില്‍ ഗ്രംപിയുടെ മെഴുകുപ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
Some days are grumpier than others… pic.twitter.com/ws209VWl97
— Grumpy Cat (@RealGrumpyCat) May 17, 2019
Post Your Comments