ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്ന ക്യാഷ്ബാക്ക് ഓഫറുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍ പേ. ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയിലുള്ള പണമിടപാട് മാധ്യമമായാണ് ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുന്നത്. ക്യാഷ്ബാക്കുകള്‍ മുന്‍പും നല്‍കിയിരുന്നുവെങ്കിലും വളരെ വിരളമായി മാത്രമേ ഉപഭോക്താക്കള്‍ക്ക് അത് ലഭിച്ചിരുന്നുള്ളൂ. ‘പ്രോജക്ട് ക്രൂയ്സര്‍’ എന്നാണ് പുതിയ പദ്ധതിയുടെ പേര്. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്കാണ് കാഷ്ബാക്ക് ഓഫറുകള്‍ ലഭിക്കുക.
അടുത്ത ഒരു ബില്ല്യണ്‍ ഉപഭോക്താക്കളെ കൂടി കണ്ടെത്തുന്നതിന്റെ ഭാ?ഗമായാണ് കമ്പനിയുടെ ഈ പുതിയ നടപടി. വ്യക്തിഗത ഇടപാടുകള്‍ക്ക് പുറമേ ആപ്പ് വഴി വാണിജ്യ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഗൂഗിള്‍ പേ സുഹൃത്തിന് നിര്‍ദ്ദേശിക്കുന്നതിന് ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് ഓഫറുകള്‍. നിലവില്‍ രണ്ടരക്കോടി ആളുകള്‍ ഒരു മാസം ഗൂഗിള്‍ പേ ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ കണക്ക്. 140 കോടി ഡോളര്‍ കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പേ ഇന്ത്യയില്‍ നിന്ന് വരുമാനമായി മാത്രം നേടിയിരുന്നു. 2017 സെപ്തംബറിലാണ് ഗൂഗിള്‍ പേ ‘ടെസ്’ എന്ന പേരില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
Post Your Comments