അഞ്ചടി രണ്ടിഞ്ച് നീളവും 20 പൗണ്ട് തൂക്കം. ഒരു ഭീമന്‍ ഉടുമ്പിന്റെ നീളവും തൂക്കവുമാണ് ഇത്. ഒരു വര്‍ഷത്തിലേറയായി ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുകയായിരുന്നു ഈ ഉടുമ്പ്. ഫ്‌ലോറിഡയില്‍ ജനങ്ങളുടെ ഉറക്കം കെടുത്തിയിരുന്ന തന്ത്രശാലിയായ ഉടുമ്പിനെ കീഴ്പ്പെടുത്തിയെന്ന് ഫ്‌ലോറിഡയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷനാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ലോകത്ത് കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും ഭാരമേറിയ രണ്ടാമത്തെ ഉടുമ്പാണിത്. സാധാരണയായി തെക്കന്‍ ഏഷ്യയിലാണ് ഇത്തരം ഭീമന്‍ ഉടുമ്പുകളെ കണ്ടുവരുന്നത്.
ഫ്‌ലോറിഡയില്‍ കഴിഞ്ഞ വര്‍ഷമാണ് ഇതിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. നാട്ടുകാര്‍ക്ക് ഭീഷണിയായ ഉടുമ്പിനെ പിടികൂടാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിനെ തിരികെ കാടിനുള്ളിലേക്ക് വിടരുതെന്ന് ഫ്‌ലോറിഡയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊമൊഡൊ ഡ്രാഗണ് ശേഷം ലോകത്തിലെ ഏറ്റവും ഭാരമേറിയ രണ്ടാമത്തെ ഉടുമ്പാണിത്. ഒരു വര്‍ഷത്തെ ശ്രമത്തിന് ശേഷമാണ് ഇതിനെ സാഹസികമായി പിടികൂടിയത്.
Post Your Comments