KeralaLatest News

ചൂർണിക്കര കേസ്; സബ് കളക്ടറുടെ പേരിൽ വ്യാജ ഉത്തരവുകൾ ചമച്ചതായി കണ്ടെത്തി

കൊച്ചി : ആലുവയിലെ ചൂര്‍ണിക്കര വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി കാലടി സ്വദേശി അബു ഫോർട്ട് കൊച്ചി സബ് കളക്ടറുടെ പേരിൽ വ്യാജ ഉത്തരവുകൾ ചമച്ചതായി വിജിലൻസ് കണ്ടെത്തി. അബുവിനെതിരെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു.

അബു സമാനമായ മറ്റ് വ്യാജരേഖകളും ചമച്ചുവെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കുന്ന എഫ്ഐആർ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും. സബ് കളക്ടറുടെ പേരിലാണ് ഭൂമി തരംമാറ്റാനുള്ള രണ്ട് വ്യാജ ഉത്തരവുകൾ തയ്യാറാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ് വിജിലൻസ് നിലപാട്.

ഉദ്യോഗസ്ഥർ മുതൽ ഇടനിലക്കാർ വരെ നീളുന്ന വൻ സംഘം ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് നിഗമനം. കൂടുതൽ പേർക്ക് അബു വ്യാജ രേഖകൾ തയ്യാറാക്കി നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇതിനായി നിലവിൽ റിമാൻഡിലുള്ള അബു, ലാന്റ് റവന്യു കമ്മീഷണറേറ്റ് ജീവനക്കാരൻ അരുൺ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. അന്വേഷണത്തിനായി വിജിലൻസ് എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോർട്ട് തേടുകയും ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button