Latest NewsUAEGulf

ദുബായില്‍ വിമാനം തകര്‍ന്നുവീണു: വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു

ദുബായ്•ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചെറുവിമാനം തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം 7.30 ഓടെയാണ് ഡയമണ്ട് പ്രൊപ്പല്ലര്‍ വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തകര്‍ന്നുവീണതെന്ന്‍ ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

അപകടത്തെത്തുടര്‍ന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 45 മിനിറ്റിലേറെ തടസപ്പെട്ടു. ലാന്‍ഡ് ചെയ്യാനെത്തിയ ചില വിമാനങ്ങളോട് വട്ടമിട്ട് പറക്കാന്‍ നിര്‍ദ്ദേശിക്കുകയും, മറ്റു ചില വിമാനങ്ങള്‍ സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.

ഇപ്പോള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലായതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

വിമാനത്തില്‍ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

ഓസ്ട്രിയന്‍ കമ്പനിയായ ഡയമണ്ട് എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ് നിര്‍മ്മിച്ച ഇരട്ട എന്‍ജിന്‍ പ്രൊപ്പല്ലര്‍ വിമാനമായ ഡിഎ43 യാണ് അപകടത്തില്‍പ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹണിവെല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് വിമാനം.

shortlink

Post Your Comments


Back to top button