റിയാദ് : ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ യു.എ.ഇ മുന്‍കയ്യെടുക്കുന്നു. രമ്യമായ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം വേണമെന്ന ആവശ്യമാണ് ഗള്‍ഫ്‌നാടുകളില്‍ ശക്തമാകുന്നത്. സ്ഥിതിഗതികള്‍ സങ്കീര്‍ണമാകുന്നത് ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് യു.എ.ഇ വ്യക്തമാക്കി. ഇറാനുമായി ചര്‍ച്ചക്ക് തയാറാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയും പ്രതീക്ഷ പകരുന്നതാണ്.
യു.എസ് പടക്കപ്പലുകള്‍ ഗള്‍ഫ് തീരത്ത് വിന്യസിക്കുകയും പാട്രിയട്ട് മിസൈല്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിനിടെയാണ് ഗള്‍ഫ് സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ ചര്‍ച്ചകളുടെ പാത സ്വീകരിക്കണം എന്ന അഭിപ്രായത്തിന് പ്രാമുഖ്യം ലഭിക്കുന്നത്. അതേസമയം, കൂടുതല്‍ സൈനികരെ ഗള്‍ഫിലേക്ക് അയക്കുമെന്ന വാര്‍ത്തകള്‍ ട്രംപ് നിഷേധിക്കുകയും ടെഹ്‌റാനുമായി ചര്‍ച്ചക്ക് സന്നദ്ധത അറിയിക്കുകയും ചെയ്തത് നല്ല നീക്കമായാണ് വിലയിരുത്തുന്നത്. അതേസമയം ഇറാന്‍ ഇതെല്ലാം നിഷേധിക്കുകയാണ്
Post Your Comments