ദോഹ: വേനൽ അവധിക്കാലത്ത് ഇന്ത്യയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കൂടുതൽ സർവീസുകൾ നടത്താൻ ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടി ഖത്തർ എയർവേയ്സ്. ഖത്തർ എയർവേയ്സ് സിഇഒ അക്ബർ അൽ ബേക്കറാണ് ഇക്കാര്യം അറിയിച്ചത്. ജെറ്റ് എയർവേയ്സ് സർവീസുകൾ പൂർണമായി നിലയ്ക്കുകയും ഇൻഡിഗോയുടെ രണ്ട് ഇന്ത്യൻ സർവീസുകൾ റദ്ദാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. മുംബൈ, ന്യൂഡൽഹി, ബാംഗ്ലൂർ റൂട്ടുകളിലാണ് സർവീസുകൾക്ക് അനുമതി തേടിയിരിക്കുന്നത്.
സീറ്റ് ലഭ്യതക്കുറവുമൂലം ടിക്കറ്റ്ചാർജ് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രവാസികൾക്ക് സഹായമേകാനാണ് തൽക്കാലിക സർവീസുകൾക്ക് അനുമതി തേടിയിരിക്കുന്നതെന്നും അൽ ബേക്കർ പറഞ്ഞു. അതേസമയം വേനലവധിയിൽ പുതിയ സർവീസുകൾക്ക് അനുമതി ലഭിച്ചില്ലെങ്കിൽ ടിക്കറ്റ് ചാർജ് കുത്തനെ ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments