പ്രിവിലേജ്ഡ് ഇഖാമക്ക് ഫീസ്, സൗദിയിൽ വിദേശികൾക്ക് അനുവദിക്കുന്ന പ്രിവിലേജ് ഇഖാമക്കുള്ള നിരക്കുകള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്ത് വിട്ടു. എട്ടുലക്ഷം റിയാലായിരിക്കും സ്ഥിര താമസത്തിനുള്ള ഇഖാമ അഥവാ താമസരേഖാ ഫീസ്. ഓരോ വർഷവും പുതുക്കുന്ന ഇഖാമക്ക് ഒരു ലക്ഷം റിയാലും നല്‍കണം.
ഇത് അറബ് മാധ്യമങ്ങള്‍ പുറത്ത് വിട്ടതാണ് ഫീസ് നിരക്ക്. ഗ്രീന്‍ കാര്‍ഡ് സ്വഭാവത്തിലെത്തുന്ന ഇഖാമക്ക് സ്പോണ്‍സര്‍ ആവശ്യമില്ല. പ്രത്യേക ഇഖാമ കേന്ദ്രം നേരിട്ടവ അനുവദിക്കും. സ്ഥിര താമസ ഇഖാമക്ക് എട്ട് ലക്ഷം റിയാലാണ് ഫീസ്. ഓരോ വര്‍ഷവും പുതുക്കുന്ന താല്‍ക്കാലിക ഇഖാമക്ക് ഒരു ലക്ഷവും. നയതന്ത്രബന്ധമുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് പ്രിവിലേജ് ഇഖാമ ലഭിക്കും. ക്രിമിനല്‍ പശ്ചാത്തലമില്ലാതിരുന്നാല്‍ മതി. എന്നാല്‍ മെച്ചപ്പെട്ട സാന്പത്തിക ശേഷിയുള്ളവര്‍ക്കേ ഇഖാമ സ്വന്തമാക്കാനാകൂ ഫീസ് ഘടന പറയുന്നു. ദീർഘകാലമായി സൗദിയിൽ കഴിയുന്ന ആയിരക്കണക്കിന് അറബ് സമ്പന്നർക്ക് നേട്ടമാകും നിരക്ക്.
ഇതിനൊപ്പം തന്നെ പ്രത്യേക കഴിവുകളുള്ള കലാ-കായിക-ശാസ്ത്ര പ്രതിഭകളെ ജ്യത്തേക്കാകര്‍ഷിക്കലും ലക്ഷ്യമാണ്. അന്തിമമായി സന്പദ്ഘടനക്ക് നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്ന എല്ലാവര്‍ക്കും ഇഖാമ സ്വന്തമാക്കാം. ബിനാമി ബിസിനസിന്റെ അന്ത്യവും രാജ്യം ഇതോടെ സ്വപ്നം കാണുന്നു
Post Your Comments