ചെന്നൈ: പിതാവിനെതിരെയുള്ള മകളുടെ പരാതി എല്ലാവരേയും അത്ഭുതപ്പെടുത്തി. ഇഷ്ടമുള്ള കോഴ്സ് പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് അച്ഛനെതിരെ മകള്‍ ചൈല്‍ഡ്ലൈനില്‍ പരാതി നല്‍കിയത്. ചെന്നൈയിലാണ് സംഭവം. പ്ലസ് ടുവിന് ശേഷം ജേര്‍ണലിസം ആന്‍ഡ് ലോ പഠിക്കണമെന്നതായിരുന്നു പെണ്‍കുട്ടിയുടെ ആഗ്രഹം. ഇതിനെ എതിര്‍ത്ത പിതാവ് കെമിസ്ട്രി ബി.എസ്.സിക്ക് പഠിക്കാന്‍ നിര്‍ബന്ധിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതി. കെമിസ്ട്രി പഠിക്കാന്‍ താല്‍പര്യം ഇല്ല എന്ന് പറഞ്ഞതിനാല്‍ മാര്‍ക്ക് ഷീറ്റുകളും ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഒളിച്ചുവച്ചെന്നും പെണ്‍കുട്ടി പറയുന്നു. 65 ശതമാനം മാര്‍ക്കോടെയാണ് പെണ്‍കുട്ടി പ്ലസ് ടു ജയിച്ചത്.
മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ഇല്ലാത്തിനാല്‍ താല്‍പര്യമുള്ള കോഴ്സിന് അപേക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ചൈല്‍ഡ് ലൈനില്‍ വിളിച്ചു പരാതിപ്പെട്ടത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.പൊലീസ് അച്ഛനെ വിളിച്ചുവരുത്തി. ചോദ്യംചെയ്തപ്പോള്‍ എല്ലാം സത്യമാണെന്ന് അറിയിച്ചു. മകളുടെ ഭാവിയോര്‍ത്താണ് അങ്ങനെ ചെയ്തതെന്നാണ് അച്ഛന്‍ പറയുന്നത്.
മകളുടെ മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും തിരിച്ചു കൊടുക്കാമെന്നും അവളുടെ ഇഷ്ടത്തിന് പഠിക്കാന്‍ അനുവദിക്കാമെന്നും അച്ഛന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സമയം കഴിഞ്ഞതിനാല്‍ പെണ്‍കുട്ടിക്ക് ഇനി അപേക്ഷ അയക്കാനാവുമോ എന്ന് വ്യക്തമല്ല.
Post Your Comments