KeralaLatest News

പ്രളയ ബാധിതർക്ക് ഏഴ് വീടൊരുക്കി നാല് പ്രവാസി മലയാളികൾ

ഇടുക്കി : പ്രളയബാധിതർക്ക് ഏഴ് വീടുകൾ നിർമ്മിച്ച് നൽകി നാല് പ്രവാസി കൂട്ടുകാർ.ഇടുക്കിയിലാണ് അതിജീവനത്തിൻ്റെ മന്ത്രമുയർത്തി അവർ വീടുകൾ വെച്ചു നൽകുന്നത്. പുനർജനി എന്നാണ് അവർ ഈ പദ്ധതിക്കു നൽകിയ പേര്.അമേരിക്കയിലും കാനഡയിലുമായി ജോലി ചെയ്തിരുന്ന ആര്‍ഷ, ജീന, ജോജി, രമ്യ എന്നിവരാണ് ഈ പ്രവർത്തനത്തിന് പിന്നിൽ പരിശ്രമിച്ചത്.

3 പേര്‍ അമേരിക്കയിലും ഒരാള്‍ കാനഡയിലും. പ്രളയം ഭീകരാവസ്ഥയിലാക്കിയ ഇടുക്കിയെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുനർജനി. പുറമ്പോക്കിൽ താമസിച്ചിരുന്ന ഏഴ് കുടുംബങ്ങളുടെ കുടിലുകളും അടയാളമില്ലാത്ത വിധം മഴയെടുത്തു. അവർക്കാണ് ഇവരുടെ വീടുകൾ. സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ ചില കടമ്പകൾ കടക്കേണ്ടിയിരുന്നു.

ഇവരെ അന്വേഷിച്ചു കണ്ടെത്തിയതും ഈ 7 വീടുകളുടെ കമ്മ്യൂണിറ്റി എന്ന ആശയം മുന്നോട്ട് വച്ച ഫാ: ജിജോ കുര്യനും കുറച്ചു കൂട്ടുകാരുമാണ്. കോട്ടയത്തുള്ള ഒരു കുടുംബം ഈ ഉദ്യമത്തിന് 70 സെന്റ് ഭൂമി വാഗ്ദാനം ചെയ്തു. എഴുത്തുകാരിയും വീട്ടമ്മയും ആയ ആര്‍ഷ സാമൂഹ്യ-സാഹിത്യ-സമൂഹ മാധ്യമ സദസ്സുകളില്‍ സജീവ സാന്നിധ്യമാണ്. കാനഡയില്‍ ഭര്‍ത്താവിനോടും മകളോടുമൊപ്പം സ്ഥിരതാമസം ആക്കിയ ജീന ഒരു കവയിത്രിയും സാമൂഹിക സേവനത്തില്‍ തന്നാലാവുന്നത് ചെയ്യാന്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നഒരാളാണ്. ഐ.ടിജീവനക്കാരായ ജോജിയും രമ്യയും സഹപാഠികളാണ്.

ഒരു വീടിന് 7 – 8 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ വകയിരുത്തിയിരിക്കുന്ന തുക. വീടിന്റെ വലിപ്പം നിര്‍ണയിച്ചിരിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ടവരുടെ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണവും പ്രായവും കണക്കാക്കിയാണ്. വീടുകള്‍ നിര്‍മാണം കഴിഞ്ഞാലും കുടുംബങ്ങളുടെ മുന്നോട്ടുള്ള ക്ഷേമത്തിന് വേണ്ടി ഒരു ട്രസ്റ്റ് പുനര്‍ജനി എന്ന പേരില്‍ രൂപീകരിച്ചിട്ടുണ്ട്.

ഇഷ്ടദാനം ആയി ലഭിച്ച ഭൂമിയില്‍ വീടുകളും അതിനു ചുറ്റും ഉള്ള മുറ്റവും ചേര്‍ത്തുള്ള ചെറിയ പ്ലോട്ടുകള്‍ ഓരോ ഗുണഭോക്താവിന്റെയും പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതാണ്. അത് പത്ത് വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടുള്ളതല്ല എന്ന വ്യവസ്ഥയും ചെയ്തിട്ടുണ്ട് . ബാക്കിയുള്ള സ്ഥലം പൊതു ഇടം ആയി ഉപയോഗിക്കപ്പെടും.ഒരു തുകയും ചെറുതല്ല എന്നു തിരിച്ചറിഞ്ഞ് തങ്ങളാലാവുന്ന തുകകള്‍ ഫേസ്ബുക് കൂട്ടുകാര്‍ വഴി സമാഹരിച്ചത് ഏകദേശം 50,000 രൂപയാണ്. ഇനിയും സഹായങ്ങൾ ആവശ്യമാണെന്ന് പറയുകയാണ് ഈ ചെറുപ്പക്കാർ.സഹായിക്കാൻ മനസുള്ളവർ സഹായിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇമെയില്‍ : projectrelifekerala@gmail.com

നമ്പര്‍:കാനഡ : +1 (289) 788-6867
USA : +1 (443 ) 870 0559

shortlink

Related Articles

Post Your Comments

Related Articles


Back to top button