KeralaLatest News

ജോലിക്കിടെ അപകടം; ആശുപത്രി ജീവനക്കാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

എറണാകുളം: ജോലിക്കിടെ അപകടം പറ്റിയ ആശുപത്രി ജീവനക്കാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. എറണാകുളം പാതാളം ഇഎസ്‌ഐഎസ് ആശുപത്രി അധികൃതര്‍ക്കെതിരെയാണ് പരാതി.ആശുപത്രിയിലെ ജോലിക്കിയടില്‍കണ്ണില്‍ രാസ ലായനി തെറിച്ചാണ് ജിജി മധുവിന് പരിക്കേറ്റത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അതേ ആശുപത്രിയിലെ തന്നെ ഡോക്ടര്‍മാരെ സമീപിച്ചപ്പോള്‍ അവര്‍ തന്നെ പരിശോധിക്കാന്‍ തയ്യാറായില്ലന്നാണ് പരാതിക്കാരി പറയുന്നത്.

ചികിത്സ നിഷേധിച്ച കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിനെ സമീപിച്ചപ്പോള്‍ ഇതൊന്നും തന്റെ പണിയല്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിവാക്കിയതായും ജിജി പറയുന്നു. എന്നാല്‍ ജീവനക്കാരിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

31 ശുചീകരണ തൊഴിലാളികളാണ് ഇ ഐ എസ് എസ് ആശുപത്രിയില്‍ ഉള്ളത്. എല്ലാവരും കരാര്‍ ജീവനക്കാര്‍. പത്ത് വര്‍ഷമായി ഒരേ വേതന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍. വേതനം വര്‍ദ്ധിപ്പിക്കണം, തൊഴിലാളികളുടെ എണ്ണം കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്നീ അവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഏപ്രില്‍ 1ന് പണിമുടക്ക് സമരം നടത്തിയിരുന്നു.

അതിനെ തുടര്‍ന്നുള്ള പ്രതികാര നടപടിയാണിതെന്നും അധികൃതരുടെ ഭാഗത്ത് നിന്ന് തങ്ങള്‍ക്ക് നിരവധി തവണ മാനസിക പീഡനങ്ങള്‍ നേരിട്ടിട്ടുണ്ടന്നും തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ആശുപത്രിയില്‍ ആരുടെയും ചികിത്സ നിഷേധിച്ചിട്ടില്ലന്നും പരാതികള്‍ പരിശോധിക്കാന്‍ തയ്യാറാണെന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡോ.സഹദേവന്‍ നല്‍കുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button