ന്യൂഡൽഹി: ജെഎൻയു സർവകാലാശാലയിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംഎ വിദ്യാർഥിയാണ് അധ്യാപകന് ഇ-മെയിലിലൂടെ ആത്മഹത്യാക്കുറിപ്പ് അയച്ച ശേഷം ജീവനൊടുക്കിയത്. മെയിൽ ലഭിച്ച ഉടൻ തന്നെ അദ്ധ്യാപകൻ പോലീസിനെ വിവരം അറിയിച്ചു.
Delhi: An MA English 2nd year student of JNU was found hanging from ceiling fan in a room in the university premises; after English professor called police informing them he has received a suicide note in his e-mail.Preliminary enquiry suggests no foul play.Further probe underway
— ANI (@ANI) May 17, 2019
ശേഷം നടത്തിയ തെരച്ചിലിൽ സർവകലാശാലയ്ക്കുള്ളിലെ കെട്ടിടത്തിലുള്ള ഫാനിൽ തൂങ്ങിമരിച്ച നിലയിൽ വിദ്യാർഥിയെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ദുരൂഹതകളൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Post Your Comments