രാജ്യാന്തര അതിര്‍ത്തിവഴി സ്വര്‍ണക്കടത്ത് നടക്കുന്നത് വ്യാപകമെന്ന് കസ്റ്റംസ് ചെയര്‍മാന്‍ പ്രണബ്കുമാര്‍ ദാസ് മാധ്യമങ്ങളോട് പറഞ്ഞു. നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍, ബംഗ്ലാദേശ് അതിര്‍ത്തികള്‍ വഴിയും കടല്‍തീരം വഴിയും സ്വര്‍ണക്കടത്ത് നടക്കുന്നുണ്ട്. രഹസ്യവിവരം ലഭിച്ചിടത്തെല്ലാം കസ്റ്റംസ് നടപടിയടുത്തിട്ടുണ്ടെന്നും ചെയര്‍മാന്‍ പ്രണബ് കുമാര്‍ ദാസ് വ്യക്തമാക്കി.
അതിര്‍ത്തികളിലൂടെയും അല്ലാതെയും സംസ്ഥാനത്തേക്ക് ദിനം പ്രതി കോടിളുടെ സ്വര്‍ണം എത്തുന്നുണ്ട്. പ്രധാനമായും വിമാനത്താവളങ്ങളില്‍ വെച്ചാണ് ഇവ പിടിക്കപ്പെടുന്നത്. തുറന്ന അതിര്‍ത്തികളിലൂടെ കള്ളക്കടത്ത് നടക്കുന്നുണ്ടെന്നും ഇത് തടയാന്‍ രഹസ്യാന്വേഷണം വ്യാപകമായേ പറ്റൂവെന്നും കസ്റ്റംസ് ചെയര്‍മാന്‍ പറയുന്നു.
സാധാരണക്കാര്‍ക്കും വിവരങ്ങള്‍ കൈമാറാനാകും. സ്ഥിരമായി രഹസ്യവിവരങ്ങള്‍ ലഭിക്കുന്നതിടങ്ങളില്‍ കാര്യക്ഷണമായ പരിശോധനയും നടക്കുന്നുണ്ട്. കസ്റ്റംസിന് വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പിടിച്ചെടുക്കുന്ന സ്വര്‍ണത്തിന്റെ 20 ശതമാനം പ്രത്യുപകാരമായി നല്‍കുമെന്നും പ്രണബ് കുമാര്‍ ദാസ് പറഞ്ഞു.
Post Your Comments