KeralaLatest News

കൊടികുത്തി കയ്യേറ്റം; കയ്യേറ്റ ഭൂമിയില്‍ വായനശാല നിര്‍മ്മിക്കാന്‍ സിപിഎമ്മിന്റെ നീക്കം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎമ്മിന്റെ പുറമ്പോക്ക് കയ്യേറ്റം.
കോര്‍പറേഷന്റെയും സബ് കളക്ടറുടെയും ഉത്തരവുകള്‍ കാറ്റില്‍ പറത്തിയാണ് ഭൂമി കയ്യേറ്റം നടന്നത്. കിള്ളിപ്പാലം പുത്തന്‍കോട്ട ശിവക്ഷേത്ര പരിസരത്താണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെട്ടിയ താല്‍ക്കാലിക ഓഫീസ് വായനശാലയാക്കി മാറ്റാന്‍ നീക്കം നടക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കെട്ടിയ എല്‍ഡിഎഫിന്റെ താല്‍ക്കാലിക ഓഫീസ് ഇന്ന് ഇഎംഎസ് വായന ശാലയായി പരിണമിച്ചിരിക്കുന്നു. സൈനികനായ കേണല്‍ പി എം കുറുപ്പിന്റെ വീടിനു മുന്‍വശത്തെ പുറമ്പോക്കാണ് പാര്‍ട്ടിക്കാര്‍ കയ്യേറി കൈവശപ്പെടുത്തിയത്.

നിലവില്‍ ഈസ്റ്റേണ്‍ കേഡറില്‍ ജോലി ചെയ്യുന്ന കേണല്‍ പി എം കുറുപ്പ് സംഭവമറിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി. തുടര്‍ന്ന് സ്ഥിരമോ താല്‍ക്കാലികമോ ആയ നിര്‍മ്മാണം പാടില്ലെന്ന് കാട്ടി വില്ലേജ് ഓഫീസര്‍ ഉത്തരവ് പതിപ്പിച്ചിട്ടും കാര്യമുണ്ടായില്ല.

ഒടുവില്‍ കേണല്‍ കുറുപ്പിന്റെ ബന്ധുവായ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ കയ്യേറ്റം പൊളിച്ചു മാറ്റണമെന്ന് കാട്ടി മേയര്‍ ഉത്തരവിട്ടു. ഈ ഉത്തരവ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സിപിഎം ചാല ലോക്കല്‍ സെക്രട്ടറി മണികണ്ഠനെ അറിയിച്ചു. മൂന്നു ദിവസത്തിനകം ഷെഡ് പൊളിച്ചു മാറ്റണമെന്നായിരുന്നു ഏപ്രില്‍ നാലിന് നല്‍കിയ ഉത്തരവ്. സമാനമായ ഉത്തരവ് സബ് കളക്ടറും നല്‍കി. എന്നാല്‍ സംഭവത്തിനുശേഷം ഒരു മാസം പിന്നിടുമ്പോഴും പാര്‍ട്ടിക്കാരുടെ കയ്യേറ്റം മാറ്റമില്ലാതെ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button