പത്തനംതിട്ട ; ഭക്തരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ശബരിമല സന്ദർശിക്കാനെത്തിയ ബിന്ദു മടങ്ങി . മല കയറുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കറങ്ങിയിരുന്ന ബിന്ദു ഒടുവിൽ ഭക്തരെ മറികടന്ന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന പൊലീസിന്റെ നിർദ്ദേശ പ്രകാരമാണ് ജില്ല വിട്ടതെന്ന് സൂചന. ഏറ്റവും ഒടുവിൽ പന്തളത്ത് സി പി എം നേതാവിന്റെ വീട്ടിലായിരുന്നു ബിന്ദു ഒളിച്ചു താമസിച്ചത്. പതിനെട്ടാം പടി കയറി സന്നിധാനത്തെത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിന്ദു പത്തനം തിട്ടയിൽ എത്തിയതെന്നും അതിനായാണ് ഇവിടെ ഒളിച്ചു താമസിച്ചതെന്നുമാണ് വിശ്വാസികൾ പറയുന്നത്.
ശബരിമലയിൽ പോകാൻ ആദ്യം റാന്നി പൊലീസിന്റെ സഹായം തേടി. തീവ്ര കമ്മ്യൂണിസ്റ്റ് പ്രവർത്തകയായ ബിന്ദുവിനെ സന്നിധാനത്തെത്തിക്കാനായിരുന്നു ആദ്യ ഘട്ടത്തിൽ പൊലീസിന്റെ തീരുമാനം.എന്നാൽ ബിന്ദു എത്തുന്ന ഓരോ കേന്ദ്രങ്ങളിലും ഭക്തജനങ്ങൾ കൂട്ടമായെത്തി . തുടർന്ന് പൊലീസ് നിലപാട് മാറ്റി.ഇതോടെ പോലീസിനെ വിമർശിച്ച് ബിന്ദുവും, ഒപ്പം നേരത്തെ ശബരിമലയിൽ എത്താൻ ശ്രമിച്ച ലിബി സി.എസ് എന്ന ക്രിസ്ത്യൻ യുവതിയും രംഗത്തെത്തി.പൊലീസ് മാധ്യമങ്ങൾക്ക് വിവരം ചോർത്തിക്കൊടുക്കുന്നു എന്നായിരുന്നു ആക്ഷേപം.
പ്രതിഷേധക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ,കോട്ടയത്ത് നിന്നും ബിന്ദു പത്തനംതിട്ടയിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നു എന്ന രീതിയിൽ ലിബി ഫെയ്സ്ബുക്ക് പോസ്റ്റുമിട്ടു. റാന്നിയിൽ നിന്നും കോട്ടയം പാമ്പാടിയിലേക്കും , തുടർന്ന് പന്തളത്തും ബിന്ദുവിനെ പൊലീസ് അനുഗമിച്ചിരുന്നു. പന്തളത്ത് സി പി എം നേതാവു കൂടിയായ അഭിഭാഷകന്റെ വീട്ടിൽ ആണ് ബിന്ദു താമസിച്ചത്. ഇന്നലെ രാത്രിയോടെയാണ് ബിന്ദു ഇവിടെ എത്തിയത്. റാന്നിക്കും, പാമ്പാടിക്കും പുറമേ പന്തളത്തെ അഭിഭാഷകന്റെ വീടിന് മുന്നിലും പ്രതിഷേധം ഉയർന്നതോടെ സ്ഥിതിഗതികൾ വിലയിരുത്തി, ബിന്ദുവിനോട് ജില്ല വിട്ടു പോവാൻ പൊലീസ് കർശന നിർദ്ദേശം നൽകുകയായിരുന്നു.
അതേ സമയം ബിന്ദുവിന്റെ നീക്കങ്ങൾ മനസ്സിലാക്കി, പമ്പയിലും, സന്നിധാനത്തുമടക്കം ഭക്തർ ജാഗ്രതയിലാണ്. ജനം ടിവി ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
Post Your Comments