Latest NewsKeralaIndia

ഞങ്ങളാരും അയ്യപ്പനെക്കണ്ടു സായൂജ്യമടയാന്‍ വന്നതല്ല, ഇത് ഗുജറാത്തല്ല കേരളമാണ് : അസഭ്യവർഷവുമായി വീണ്ടും ലിബി

പോകേണ്ട ഒരുസാഹചര്യം ഉണ്ടായാല്‍ ബിന്ദു അമ്മിണിയും അവരോടൊപ്പം ഞങ്ങളും ശബരിമലയില്‍ പോയിരിക്കും.

ഞങ്ങളാരും അയ്യപ്പനെക്കണ്ടു സായൂജ്യമടയാന്‍ വന്നതല്ലെന്നും ഇനി ഏതെങ്കിലും സ്ത്രീകള്‍ ശബരിമലയിലേയ്ക്ക് വന്നാല്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേയ്ക്ക് പുറപ്പെട്ട ലിബി. ഫേസ്ബുക്ക് പേജിലൂടെയാണ് ലിബി ഇക്കാര്യം വ്യക്തമാക്കിയത്.ലിബിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..:

ദൈവത്തിന്റെ ബ്രഹ്മചര്യം സംരക്ഷിക്കാന്‍ ഓരിയിടുന്ന ചാണക ഡാഷ് മക്കള്‍ അറിയാന്‍…

ബിന്ദുഅമ്മിണി എന്റെവീട്ടില്‍നിന്ന് അവരുടെ വീട്ടിലേക്കാണ് പോയത്.അത് പോലീസ് ഡിപ്പാര്‍ട്ട് മെന്റിന് അറിയാം അത് ഒളിച്ചും പാത്തുമൊന്നുമല്ല.

ശബരിമലയില്‍ അന്ന് വന്നതും വരുമെന്ന് പറഞ്ഞിട്ടുതന്നെയാണ്. മെഡിക്കല്‍കോളേജില്‍ നിരാഹാരം കിടന്നതും വരാന്‍വേണ്ടിയാണ്. വിധിനടപ്പിലാക്കുകയും കാണുമ്പോള്‍ പോകുന്ന അസുഖമുണ്ടെങ്കില്‍ കണ്ടവര്‍ക്ക് പോയും കാണുമായിരിക്കും.

ഞങ്ങളാരും അയ്യപ്പനെക്കണ്ടു സായൂജ്യമടയാന്‍ വന്നതല്ല വിധിനടപ്പിലാക്കാന്‍ ചാണകങ്ങള്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചതുകൊണ്ട് വന്നതാണ്. ഏതൊക്കെ ഊളകള്‍ എവിടൊക്കെ കിടന്നു കുരച്ചാലുംവിധി നടപ്പിലാക്കപ്പെടുമെന്നു ബോധ്യപ്പെടുത്താന്‍.
അത് നടപ്പിലാക്കുകയും ചെയ്തു. ഇനി ഏതെങ്കിലും സ്ത്രീകള്‍ ശബരിമലയില്‍ വരാന്‍ സന്നദ്ധരായാല്‍ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യും.

പക്ഷെ പത്തനംതിട്ടയിലും തിരുവനന്തപുരത്തുമൊക്കെ ശബരിമലയുടെ പേരില്‍ സുവര്‍ണ്ണാവസരം സ്വപ്നംകണ്ടവരുടെ പരാജയഭീതി മറച്ചുവെക്കാനുള്ള കോപ്രായങ്ങളാണ് ശബരിമല നടതുറന്നപ്പോള്‍ രണ്ടുദിവസമായി നടന്നുകൊണ്ടിരിക്കുന്നത്.

ബിന്ദു അമ്മിണിയുടെ പേരും പറഞ്ഞുനടക്കുന്ന ഈ കോപ്രായങ്ങളുടെ സത്യാവസ്ഥ ചാണകങ്ങളല്ലാത്തവര്‍ മനസിലാക്കണം. പോകേണ്ട ഒരുസാഹചര്യം ഉണ്ടായാല്‍ ബിന്ദു അമ്മിണിയും അവരോടൊപ്പം ഞങ്ങളും ശബരിമലയില്‍ പോയിരിക്കും. പക്ഷേ പത്തനംതിട്ടയിലെ വീട്ടിലേക്കുപോയ അവരുടെ പെരുംപറഞ്ഞു ദൈവത്തിന്റെ ബ്രഹ്മചര്യം സംരക്ഷിക്കാന്‍ നാട്ടില്‍ കലാപമുണ്ടാക്കുന്ന ഊളകളെ തിരിച്ചറിയേണ്ടതുണ്ട്.

ബ്രാഹ്മണിസത്തിനും നവഫ്യൂഡല്‍ മാടമ്ബിത്തരത്തിനും എതിരെയുള്ള സമരം എല്ലാ ഒന്നാം തീയതിയും ശബരിമലയില്‍ പോയി അയ്യപ്പനെക്കണ്ടു പ്രാര്‍ത്ഥിക്കല്‍ അല്ലെന്നു കൃത്യമായി തിരിച്ചറിയുന്നവരാണ് ഞങ്ങള്‍. സ്ത്രീകളെ കണ്ടാല്‍ എന്തോ പോകുമെന്നും പറഞായിരുന്നല്ലോ സുപ്രീംകോടതി വിധിക്കെതിരെ നാട്ടില്‍ കലാപമുണ്ടാക്കിയത്കാണുമ്പോഴേ പോകാനായുള്ളതൊക്കെ പോയിട്ടും വീണ്ടും കിടന്നുകുരക്കാനും ഈ വക കോപ്രായങ്ങള്‍ കാണിക്കാനും ഈ ജന്തുക്കള്‍ക്ക് നാണമില്ലേ?

ശബരിമലയിലല്ല എവിടെപ്പോകാനും പോകണമെന്നു തോന്നുമ്പോള്‍ ഞങ്ങള്‍പോകും അതിന് ഒരു ചാണക ഡാഷ് മക്കളുടെയും പെര്‍മിഷന്‍ ആവശ്യമില്ല. പോലീസ് സുരക്ഷ ഒരുക്കിയാലും ഇല്ലെങ്കിലും ഏതു ചാണകങ്ങള്‍ എവിടെ കിടന്നുകുരച്ചാലും ബിന്ദു അമ്മിണി അല്‍പ്പ സമയത്തിനുള്ളില്‍ പത്തനംതിട്ടയിലെ വീട്ടില്‍ എത്തിയിരിക്കും. ഇത് ഗുജറാത്തല്ല കേരളമാണ് !
പോസ്റ്റിന്റെ അടിയിൽ കമന്റിട്ട ഒരാളെ ലിബി അസഭ്യ വര്ഷം നടത്തിയതോടെ അസഭ്യത്തിന്റെ പ്രളയമാണ് പോസ്റ്റ് മുഴുവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button