കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയേയും ഭാര്യയേയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ഉത്തര്‍പ്രദേശ് സ്വദേശികളായ ബാബു, ഭാര്യ രശ്മിത പാണ്ഡെ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരും കാക്കനാടുള്ള ഒരു ഫ്ളോര്‍ മില്ലിലെ തൊഴിലാളികളാണ്.കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി കാക്കനാട് പടമുകളിലെ ഫ്ളോര്‍ മില്ലില്‍ ഇരുവരും ജോലി ചെയ്തു വരികയായിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളുമായി ഇവര്‍ക്ക് ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.ഈ മാസം അഞ്ചാം തീയതിയാണ് സംഭവമുണ്ടായത്. രാത്രിയോടെ വഴക്കുണ്ടാകുകയും പിന്നീടത് മര്‍ദ്ദനത്തിലും കലാശിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റതിനു പിന്നാലെ ബാബുവും രശിമിതയും കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ഇതിനു ശേഷം മെഡിക്കല്‍ കോളേജില്‍ വെച്ച് തന്നെ ഇരുവരേയും കാണാതായിരിക്കുകയാണ്.
Post Your Comments