കൊല്‍ക്കത്ത•പശ്ചിമ ബംഗാളിലെ ഇടതുവോട്ടുകളില്‍ നല്ലൊരു ശതമാനം ബി.ജെ.പിയിലേക്ക് പോയിട്ടുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാക്കുമെന്നും അവലോകന റിപ്പോര്‍ട്ട് പറയുന്നു.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതിന് 30 ശതമാനത്തിനടുത്ത് വോട്ട് ലഭിച്ചപ്പോള്‍ ബി.ജെ.പിയ്ക്ക് ലഭിച്ചത് 17 ശതമാനം വോട്ടുകളാണ്. എന്നാല്‍ ഇത്തവണ ഇടതുപക്ഷതിന് നേരത്തെ ലഭിച്ച വോട്ടുകളില്‍ നിന്ന് 10 ശതമാനത്തോളം വോട്ടുകള്‍ വരെ ബി.ജെ.പിയിലേക്ക് മാറിയിട്ടുണ്ടാകാമെന്നാണ് തൃണമൂല്‍ വിലയിരുത്തുന്നത്.
അങ്ങനെ സംഭവിച്ചാല്‍ തൃണമൂലിന് 25 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ. എന്നാല്‍ ഇടതുവോട്ടുകള്‍ക്ക് മാറ്റമുണ്ടായിട്ടില്ലെങ്കില്‍ 30 ന് മുകളില്‍ സീറ്റ് നേടാന്‍ കഴിയുമെന്നും തൃണമൂല്‍ കണക്കുകൂട്ടുന്നു.
2014-ല്‍ തൃണമൂല്‍ 34 ഉം കോണ്‍ഗ്രസ് നാലും ബി.ജെ.പിയും സി.പി.എമ്മും രണ്ട് വീതം സീറ്റുകളുമായിരുന്നു വിജയിച്ചത്.
15 ഓളം മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ വളരെ കുറവാണ്. ഇവിടങ്ങളില്‍ ബി.ജെ.പി ശക്തമായ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നതും തൃണമൂല്‍ ക്യാംപില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Post Your Comments