തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര പരിപാടിക്കെതിരെ പ്രതിഷേധവുമായി ബിജെപി എംപി വി. മുരളീധരൻ രംഗത്ത്. ‘നാം മുന്നോട്ട്’ എന്ന പരിപാടി പാർട്ടി ചാനലിന് നൽകിയതിന് പിന്നിൽ ഗൂഢാലോചയുണ്ടെന്ന് മുരളിധരൻ ആരോപിച്ചു. സിഡിറ്റ് ചെയ്യുന്ന ജോലികൾ സ്വകാര്യ സ്ഥാപനങ്ങളെ ഏൽപ്പിക്കില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇ- ഓഫീസ് സോഫ്റ്റ് വെയർ എൻഐസിയെ തഴഞ്ഞ് സ്വാകാര്യ കമ്പനിയെ ഏൽപ്പിക്കാനുള്ള ശ്രമം പ്രതിഷേധാർഹമാണെന്നും മുരളീധരൻ പറഞ്ഞു.
Post Your Comments