KeralaLatest News

ഇന്ത്യയിലെ രണ്ടാമത്തെ യുഎന്‍ റിക്കവറി ഓഫീസ‌് കേരളത്തില്‍

തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ രണ്ടാമത്തെ യുഎന്‍ റിക്കവറി ഓഫീസ‌് തിരുവനന്തപുരത്ത് തുറന്നു. ദുരന്തനിവാരണ അതോറിറ്റിയിലാണ‌് ഓഫീസ‌്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന‌് പ്രവര്‍ത്തിക്കുന്ന വിവിധ യുഎന്‍ ഏജന്‍സികളായ യുണിസെഫ‌്, യുഎന്‍ഡിപി, യുനെസ‌്കോ, യുനെപ‌് തുടങ്ങിയ ഏജന്‍സികളെയാണ‌് ഏകോപിപ്പിക്കും. ഏജന്‍സികളുടെ ഏകോപനം, നവകേരള നിര്‍മാണത്തിന‌് മികച്ച മാതൃക നടപ്പാക്കല്‍, വിഭവസമാഹരണം എന്നിവയ‌്ക്കും റീബില്‍ഡ‌് കേരള ഇനിഷ്യേറ്റീവിന‌ും സഹായം നല്‍കുക തുടങ്ങിയവയാണ‌് റിക്കവറി ഓഫീസിന്റെ ചുമതല.

നവകേരള നിര്‍മാണത്തിന‌് വിവിധ മേഖലകളില്‍ ഏറ്റവും മികച്ച മാതൃക നടപ്പാക്കാന്‍ റിക്കവറി ഓഫീസ‌് സഹായിക്കും. ഇതിനായി വിദേശ രാജ്യങ്ങളില്‍ റോഡ‌്, ഭവനം, പരിസ്ഥിതി തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച മാതൃകകള്‍ പരിശോധിക്കുകയും അത് സർക്കാരിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button