അബുദാബി : യു.എ.ഇയിലേയ്ക്ക് താത്ക്കാലിക വിസ വാഗ്ദാനം ചെയ്ത് യു.എ.ഇ . വിദേശ നിക്ഷേപകരെ രാജ്യത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ആറ് മാസത്തേയ്ക്കുള്ള താത്ക്കാലിക വിസ വാഗ്ദാനം ചെയ്തിരിക്കുന്നത്.
യു.എ.ഇയില്‍ നിക്ഷേപ സാധ്യതകളും അവസരങ്ങളും പരിശോധിക്കാനും കൂടിയാണ് വിദേശികള്‍ക്ക് ഇനി മുതല്‍ റ് മാസത്തെ താല്‍കാലിക വിസ അനുവദിച്ചിരിക്കുന്നത്. താല്‍കാലിക വിസയില്‍ എത്തി കമ്പനി രജിസ്റ്റര്‍ ചെയ്യാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും സാധിക്കും. ഇവര്‍ക്ക് എമിറേറ്റ്‌സ് ഐഡിയും ലഭ്യമാക്കും.
യു.എ.ഇ അടുത്തിടെ പ്രഖ്യാപിച്ച സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത അഞ്ചുവര്‍ഷത്തെയും, പത്തുവര്‍ഷത്തെയും ദീര്‍ഘകാല വിസ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ആറുമാസത്തെ താല്‍കാലിക വിസ അനുവദിക്കുക. നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കും മള്‍പ്പിള്‍ എന്‍ട്രി സൗകര്യമുള്ള ആറുമാസത്തെ വിസ ലഭിക്കും.
Post Your Comments