Latest NewsIndia

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, റെ​യി​ല്‍​പ്പാ​ത ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി, തൃ​ശൂ​ര്‍-​വ​ട​ക്കാ​ഞ്ചേ​രി സെ​ക്ഷ​നു​ക​ള്‍​ക്കി​ട​യി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്രണം ഏർപ്പെടുത്തി.

18 മു​ത​ല്‍ 20 വ​രെ ​എറ​ണാ​കു​ളം- ഗു​രു​വാ​യൂ​ര്‍ പാ​സ​ഞ്ച​ര്‍, ഗു​രു​വാ​യൂ​ര്‍ – എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. കോ​യ​ന്പ​ത്തൂ​ര്‍ -തൃ​ശൂ​ര്‍, തൃ​ശൂ​ര്‍- ക​ണ്ണൂ​ര്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ തൃ​ശൂ​രി​നും ഷൊ​ര്‍​ണൂ​രി​നു​മി​ട​യി​ല്‍ 18 മു​ത​ല്‍ 22 വ​രെ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല.

18 മു​ത​ല്‍ 22 വ​രെ ചെ​ന്നൈ എ​ഗ്മോ​ര്‍ – ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സ് എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ര​ണ്ടു മ​ണി​ക്കൂ​ര്‍ നി​ര്‍​ത്തി​യി​ടും. 20-ന് കൊ​ച്ചു​വേ​ളി-​ലോ​ക്മാ​ന്യ തി​ല​ക് ടെ​ര്‍​മി​ന​സ് ദ്വൈ​വാ​ര സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ ഒ​ല്ലൂ​ര്‍/​തൃ​ശൂ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ 40 മി​നി​റ്റ് നി​ര്‍​ത്തി​യി​ടും. 21-ന് എ​റ​ണാ​കു​ളം- പൂ​ന എ​ക്സ്പ്ര​സും,22-ന് തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ – ഹ​സ്ര​ത് നി​സാ​മു​ദീ​ന്‍ സൂ​പ്പ​ര്‍ ഫാ​സ്റ്റ് എ​ക്സ​പ്രസും ​തൃ​ശൂ​ര്‍/ ഒ​ല്ലൂ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ 40 മി​നി​റ്റ് നി​ര്‍​ത്തി​യി​ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button