
മികച്ച സേവനം ലഭ്യമാക്കാൻ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വിവിധ പദ്ധതികളുമായി ബിഎസ്‌എന്‍എല്‍. 20 ലക്ഷത്തോളം മൊബൈല്‍ കണക്ഷനുകള്‍, ഒരു ലക്ഷത്തോളം ലാന്‍ഡ് ലൈനുകള്‍, 2 ലക്ഷത്തോളം ബ്രോഡ് ബാന്‍ഡുകള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ബിഎസ്‌എന്‍എല്‍ ശ്രമിക്കുന്നത്. പരിമിതികള്‍ക്കിടയിലും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാന്‍ ബിഎസ്‌എന്‍എല്‍ന് കഴിഞ്ഞുവെന്നും ബിഎസ്‌എന്‍എല്‍ ഉടന്‍ തന്നെ 5ജി സേവനം ആരംഭിക്കുമെന്നുംകേരളാ സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ.പി ടി മാത്യൂ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments