ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി പഞ്ചാബിൽ നിന്നും നേട്ടമുണ്ടാക്കാമെന്ന ബിജെപിയുടെ മോഹം ആസ്ഥാനത്താകുമെന്നും മുഴുവൻ സീറ്റിലും കോൺഗ്രസ് വിജയിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കേന്ദ്രത്തിൽ ബി ജെ പി തുടരുന്നതിന്റെ അപകടം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മികച്ച സ്ഥാനാർഥികളെയാണ് കോൺഗ്രസ്അ വതരിപ്പിച്ചിരിക്കുന്നത്.
ശിരോമണി അകാലിദളിന്റെ 10 വർഷത്തെ ഭരണം മനം മടുത്തിട്ടാണ് ജനം സംസ്ഥാനത്ത് തങ്ങൾക്ക് അവസരം തന്നത്. ഇത് തന്നെ കേന്ദ്രത്തിലും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുദാസ്പൂരില്‍ സണ്ണി ഡിയോള്‍ ജയിക്കുമെന്ന ബിജെപി വാദത്തെയും അദ്ദേഹം തള്ളി. പത്താങ്കോട്ടിലുൾപ്പെടെ കോൺഗ്രസ് നടത്തിയ തെരഞ്ഞെടുപ്പ് റാലികളിലെ വൻപിച്ച ജനപങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ബിജെപി വാദത്തെ തള്ളിയത്. ബാലക്കോട്ട് തെരഞ്ഞെടുപ്പ് വിഷയമാകില്ലെന്നും പഞ്ചാബ് ജനതയ്ക്ക് യുദ്ധത്തോടല്ല താൽപര്യമെന്നും മോഡി ഫാക്ടർ സംസ്ഥാനത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments