ഈ വര്‍ഷം സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കുന്നതിനായി 342 കോടി രൂപയുടെ പദ്ധതിയ്ക്ക് കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ പ്രോഗ്രാം അപ്രൂവല്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. ഇതില്‍ 219 കോടി രൂപ കേന്ദ്ര വിഹിതമാണ്. സംസ്ഥാനം ആവശ്യപ്പെട്ട മുഴുവന്‍ തുകയും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20 കോടി കൂടുതലാണിത്. ഉച്ചഭക്ഷണ പദ്ധതി കേരളത്തില്‍ നല്ല രീതിയില്‍ നടപ്പാക്കുന്നതായി യോഗം വിലയിരുത്തി .
കൃഷിവകുപ്പുമായി ചേര്‍ന്ന് സ്കൂളുകളില്‍ നടപ്പിലാക്കുന്ന അടുക്കള പച്ചക്കറിത്തോട്ടം പദ്ധതി . കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്നത്, ഭക്ഷണ സാമ്പിളുകളുടെ പരിശോധന , പാചകത്തൊഴിലാളികളുടെ പരിശീലനം എന്നിവയെ യോഗം പ്രശംസിച്ചു. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന എല്ലാ സ്കൂളുകള്‍ക്കും പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുന്നതിനായി 5000 രൂപ അനുവദിച്ചു. 1285 സ്കൂളുകളില്‍ പാചകപ്പുരകള്‍ നവീകരണത്തിനായി സ്കൂള്‍ ഒന്നിന് 10,000 രൂപ നല്‍കും. ഈ വര്ഷം 3031 സ്കൂളുകളില്‍ പാചകപ്പുര നിര്‍മ്മാണം പൂര്‍ത്തിയാക്കും.
Post Your Comments