ദോഹ: 1,000 നഴ്‌സുമാരെ നിയമിക്കാനൊരുങ്ങി ഹമദ് മെഡിക്കൽ കോർപറേഷൻ(എച്ച്‌എംസി). നഴ്‌സ്, മിഡ്‌വെഫ് സേവനം കൂടുതൽ ശക്‌തമാക്കാനും നിലവിലുള്ള സ്വദേശി നഴ്‌സുമാരെ ഉയർന്ന തസ്‌തികകളിലേക്ക് ഉയർത്തുമ്പോൾ വരുന്ന ഒഴിവുകൾ നികത്താനുമായാണ് പുതിയ നിയമനം. ഈ വർഷംതന്നെ പുതിയ നഴ്‌സുമാർ ജോലിയിൽ പ്രവേശിക്കുമെന്നാണ് സൂചന. മലയാളി നഴ്‌സുമാർക്ക് ഖത്തറിൽ കൂടുതൽ തൊഴിലവസരം ഇതിലൂടെ ലഭിക്കും. ഉയർന്ന യോഗ്യതയും കഴിവുമുള്ള നഴ്‌സുമാരെയാണ് എച്ച്‌എംസി നിയമിക്കുകയെന്ന് ചീഫ് നഴ്‌സിങ് ഓഫിസർ ഡോ. നിക്കോള റൈലി അറിയിച്ചു. നഴ്‌സിങ്ങിൽ ബിരുദമുള്ളവർക്കു മാത്രമാണ്(ബിഎസ്‌സി നഴ്‌സിങ്) നിയമനം. എച്ച്‌എംസിയിൽ ഇപ്പോൾ 11,000 നഴ്‌സുമാരുണ്ട്. പുതിയ നിയമനം കൂടി കഴിയുന്നതോടെ ഇത് 12,000 ആയി വർധിക്കും.
Post Your Comments