ജയ്പൂര്‍: പ്രസവമുറിയില്‍ ഗായത്രി മന്ത്രം കേള്‍പ്പിക്കാനുള്ള ജില്ലാ ആരോഗ്യ വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രസവമുറിയില്‍ ഗായത്രി മന്ത്രം കേള്‍പ്പിക്കുന്നത് ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്ന് കാണിച്ചാണ് ഒരു സംഘം മുസ്ലിങ്ങളുടെ പ്രതിഷേധം. ഗായത്രി മന്ത്രം കേള്‍പ്പിക്കുന്നുണ്ടെങ്കില്‍ പ്രസവമുറിയില്‍ തീര്‍ച്ചയായും ആസാനും കേള്‍പ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഗായത്രി മന്ത്രം കേള്‍ക്കുന്നത് പ്രസവ വേദന കുറയ്ക്കുമെന്നുള്ളതിനാലാണ് ആശുപത്രികളില്‍ ഗായത്രി മന്ത്രം ഉള്‍പ്പെടുത്തിയ സിഡി കാസറ്റുകള്‍ വിതരണം ചെയ്തതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. നിലവില്‍ ജില്ലാ ആശുപത്രിയിലെ പ്രസവമുറിയില്‍ മാത്രമാണ് ഗായത്രി മന്ത്രം കേള്‍പ്പിക്കുന്നത്. ഇത് ആശുപത്രിയിലെ മറ്റ് ഹെല്‍ത്ത് സെന്ററുകളിലേക്ക് വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments