Gulf

വിമാന യാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന : പിന്നീട് സംഭവിച്ചത്

റിയാദ് ; യാത്രക്കിടെ യുവതി വിമാനത്തിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി. കഴിഞ്ഞ ഏപ്രിൽ 23നു ജിദ്ദയിൽ നിന്നും കയ്‌റോയിലേക്കുള്ള സൗദിയ വിമാനത്തിലാണ് സംഭവം. യാത്ര തുടങ്ങി അരമണിക്കൂറിനകം യുവതിക്ക് പ്രസവ വേദന അനുഭവപെട്ടു. മറ്റു വഴികൾ ഇല്ലാത്തതിനാൽ ഉടൻ തന്നെ യാത്രക്കാരിൽ ഒരാളുടെ നേതൃത്വത്തിൽ വിമാനത്തിനുള്ളിൽ പ്രസവ മുറിക്ക് വേണ്ട സൗകര്യമൊരുക്കയും, വിമാനം ലാൻഡ് ചെയ്യുന്നതിന് പത്തു മിനിട്ടു മുൻപ് യുവതി സുരക്ഷിതമായി കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

NEW BORN BABY

വിമാനത്തിലെ പൈലറ്റ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആംബുലൻസും മറ്റു സന്നാഹങ്ങളും റണ്‍വേയില്‍ തയറായി നിന്നിരുന്നു. വിമാനം ഇറങ്ങിയ ഉടൻ അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശ്രുശ്രൂഷ നൽകിയ ശേഷം കൂടുതൽ പരിശോധനയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

2016ലും സൗദിയ വിമാനത്തിൽ സമാന സംഭവം നടന്നിരുന്നു. ലണ്ടനിലേക്കുള്ള വിമാനത്തിൽ ജനിച്ച കുഞ്ഞിന് അന്ന് ആജീവനാന്ത സൗജന്യ ടിക്കറ്റിനുള്ള അൽഫർസൻ ഗോൾഡ് മെമ്പർഷിപ്പ് നൽകിയിരുന്നു. സമാന മെമ്പർഷിപ്പ് ഇപ്പോൾ ജനിച്ച കുഞ്ഞിനും ലഭിക്കുമെന്നാണ് കരുതുന്നത്.

Also read : ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനസർവ്വീസുമായി സിംഗപ്പൂർ എയർലൈൻസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button