ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനരംഗത്ത് ഒരു കോടി പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കാന്‍ രൂപരേഖയുമായി സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയം. 2020ഓടെ 70 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ എന്ന പേരില്‍ 2013ല്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ രൂപകല്പന, ബാറ്ററി നിര്‍മാണം, വില്പന, വില്പനാനന്തര സേവനം, ഇന്‍ഫ്രസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളിലാണ് തൊഴില്‍ സൃഷ്ടിക്കാന്‍ നീക്കം നടക്കുന്നത്. അതേസമയം ഓട്ടോ മോട്ടീവ് മിഷന്‍ പ്ലാന്‍ 2026 പ്രകാരം 6.5 കോടി തൊഴില്‍ വാഹന മേഖലയില്‍മാത്രമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.
Post Your Comments