തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സിസിടിവി നിരീക്ഷണ സംവിധാനത്തിൽ പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റിനെ തഴഞ്ഞ് നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏൽപ്പിച്ച് സർക്കാർ. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സിസിടിസി നിരീക്ഷണ സംവിധാനത്തിന്റെ നടത്തിപ്പുള്‍പ്പെടെയുള്ളവയുടെ കരാര്‍ ആണ് സ്വകാര്യ കമ്പനിയ്ക്ക് നൽകിയത് . മുഖ്യമന്ത്രിയുടെ ദുരിതാശ്വസ പോര്‍ട്ടല്‍ അടക്കമുള്ളവയുടെ നടത്തിപ്പും കൈമാറിയിട്ടുണ്ട്.
ഓസ്പിന്‍ ടെക്നോളജീസ് എന്ന് കമ്പനിയ്ക്കാണ് വ്യക്തിവിവരങ്ങള്‍ അടക്കം കൈമാറിയിരിക്കുന്നത് . സി-ഡിറ്റിന് ലഭിക്കുന്ന 12 മേഖലകളിലെ ജോലികള്‍ സര്‍ക്കാര്‍-സര്‍ക്കാരിതര പദ്ധതികള്‍ 20 ലക്ഷം മുതല്‍ ഒരുകോടി രൂപയ്ക്ക് പുറംകരാര്‍ നല്‍കുന്നതിനായി പ്രത്യേക സമിതിക്ക് രൂപം നകിയിരുന്നു . ഒരു വര്‍ഷത്തേയ്ക്കാണ് പുറം കരാര്‍ നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് പോര്‍ട്ടല്‍,കെ എസ് എഫ് ഇ യുടെ പ്രവാസി ചിട്ടി എന്നിവയുടെ കരാറും ഇതേ കമ്പനിയ്ക്ക് കൈമാറി .
കേരള ടാക്സി ഓണ്‍ലൈ,കെ എസ് ആര്‍ ടി സി ഓണ്‍ലൈന്‍ ,തപാല്‍ മാനേജ്മെന്റ് എന്നിവയും സിഡിറ്റില്‍ നിന്ന് മാറ്റി ഊരാളുങ്കല്‍ സൊസൈറ്റിയ്ക്ക് നല്‍കി .അതീവ ജാഗ്രത പുലര്‍ത്തുന്ന ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഓരോ ഭാഗവും സിസിടിവി നിരീക്ഷണത്തിലാണ് . ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തരെയും നിരീക്ഷിക്കുന്നുണ്ട് .എന്നാല്‍ ഈ സിസിടിവി സംവിധാനം കൈകാര്യം ചെയ്യുന്നത് സ്വകാര്യ കമ്പനിയ്ക്ക് നല്‍കുന്നതോടെ ക്ഷേത്രത്തിന്റെ സുരക്ഷ ആശങ്കയിലാകുകയാണ് .
ഒരു പക്ഷെ അതീവ സുരക്ഷാ ഭാഗങ്ങളുടെ ദൃശ്യങ്ങള്‍ പോലും അപരിചിതരുടെ കൈകളില്‍ എത്തിപ്പെടാനും സാദ്ധ്യതയുണ്ട് .ക്ഷേത്രത്തിലെ ശതകോടി വിലപിടിപ്പുള്ള അമൂല്ല്യരത്‌നങ്ങളും സ്വര്‍ണവും ക്ഷേത്ര നിലവറകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആറ് നിലവറകളില്‍ ഇനി ഒരെണ്ണം തുറക്കാനുമുണ്ട്. രാജകുടുംബാംഗങ്ങളുടെയും തന്ത്രിയുടെയും ഭക്തജനങ്ങളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ബി നിലവറ ഇനിയും തുറക്കാനായിട്ടില്ല.
Post Your Comments