വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടുന്നവര്‍ക്കായി കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ (എംഇഎ) വിവിധ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ നോര്‍ക്ക റൂട്ട്സിന്റെ ബംഗളൂരു ഓഫീസില്‍ ഇന്ന് മുതല്‍ ആരംഭിക്കും. അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. കേരളത്തിലെ സര്‍വകലാശാലകള്‍, ബോര്‍ഡുകള്‍, കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഈ ഓഫീസ് മുഖേന സാക്ഷ്യപ്പെടുത്തും.
യുഎഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ എംബസി അറ്റസ്റ്റേഷനും ഒമാന്‍ ഉള്‍പ്പെടെ 105 രാജ്യത്തേക്കുള്ള അപ്പോസ്റ്റല്‍ അറ്റസ്റ്റേഷന്‍ സേവനങ്ങളും ഇവിടെനിന്ന് ലഭിക്കും. ബംഗളൂരു ശിവാജി നഗറിലുള്ള ഇന്‍ഫന്ററി റോഡിലെ എഫ്-9, ജെംപ്ലാസയിലാണ് ഓഫീസ്. ഫോണ്‍: 080-25585090
Post Your Comments